ഈജിപ്തില്‍ 10പേര്‍ക്ക് വധശിക്ഷ ്‌

കെയ്‌റോ: ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന ആരോപണത്തില്‍ അറസ്റ്റിലായ 10 മുസ്‌ലിം ബ്രദര്‍ഹുഡ് അനുകൂലികള്‍ക്കു വധശിക്ഷ നല്‍കാന്‍ ഈജിപ്ത് കോടതിയുടെ ഉത്തരവ്. സായുധസംഘടന രൂപീകരിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. കേസില്‍ അഞ്ചുപേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതായി ഈജിപ്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ അബ്ദുല്‍ ഫത്താഹ് അല്‍സിസി ഭരണകൂടം ബ്രദര്‍ഹുഡ് അടക്കമുള്ള സംഘടനകള്‍ക്കെതിരേ കോടതിയുടെ സഹായത്തോടെ പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നു. മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ളജനാധിപത്യ സര്‍ക്കാരിനെ 2013ലാണ് സൈന്യം അട്ടിമറിച്ചത്.

RELATED STORIES

Share it
Top