ഈജിപ്തിന് ലോകബാങ്ക് 800 കോടി ഡോളര്‍ വായ്പ നല്‍കും

കെയ്‌റോ: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ഈജിപ്തിന് ലോക ബാങ്കിന്റെ സഹായം. നാലുവര്‍ഷത്തിനുള്ളില്‍ വിവിധ ഗഡുക്കളായി 800 കോടി ഡോളര്‍ വായ്പ നല്‍കാനാണ് ലോകബാങ്ക് തീരുമാനം.
വായ്പയുടെ ആദ്യ ഗഡുവായ 100 കോടി ഡോളര്‍ ഉടന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തികപുരോഗതിക്കനുസരിച്ച് ബാക്കി തുക കൂടി ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഒക്ടോബര്‍ 31ലെ റഷ്യന്‍ യാത്രാവിമാനദുരന്തത്തെ തുടര്‍ന്ന് ബ്രിട്ടനും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ ഈജിപ്തിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈജിപ്തിന്റെ സാമ്പത്തികമേഖലയില്‍ തകര്‍ച്ച പ്രകടമായത്.

RELATED STORIES

Share it
Top