ഈങ്ങാപ്പുഴയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്കുപരിക്ക്

താമരശ്ശേരി: കോഴിക്കോട് -വയനാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്ക്. തേഞ്ഞിപ്പാലം കാളന്‍ ഹൗസില്‍ ജോസ് (62) ,ഭാര്യ നിര്‍മലാംബിക(59),മരുമകള്‍ ലിന്‍സി(26), മീഖായേല്‍(അഭിജയിന്‍-ഒന്നര),പുതുപ്പാടി എലോക്കര അഭിഷേക്(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബൈക്കിലും ഇടിച്ചാണ് നിന്നത്. കോഴിക്കോട് -വയനാട് ദേശീയപാതയില്‍ ഈങ്ങാപ്പുഴകടുത്ത എലോകരയില്‍വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. മാവേലിക്കരയില്‍ നിന്നും ബത്തേരി സീതാമൗണ്ട്‌ലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് വയനാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ്കാറുമാണ് കൂട്ടിയിടിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ മറ്റൊരു വാഹനത്തെ മറി കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ദൃസാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീണു. മറ്റു രണ്ടുപേര്‍ വാഹനത്തിനകത്ത് കുടുങ്ങി.
കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ ഹോസ്പിറ്റലിലെത്തിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്. താമരശ്ശേരി പോലിസ് വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

RELATED STORIES

Share it
Top