ഇ- വായനയിലേക്ക് മിഴികള്‍ തുറന്ന് അല്‍ ജാമിഅ സെന്‍ട്രല്‍ ലൈബ്രറി

ശാന്തപുരം: ദക്ഷിണേന്ത്യയിലെ മികച്ച ഇസ്‌ലാമിക്ക് റഫറന്‍സ് ലൈബ്രറികളില്‍ ഒന്നായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ സെന്‍ട്രല്‍ ലൈബ്രറി വായന ദിനത്തോടനുബന്ധിച്ച് അതിരുകളില്ലാത്ത ഡിജറ്റല്‍ വായനയ്‌ക്കൊരുങ്ങുന്നു.
വ്യത്യസ്ത ഭാഷകളില്‍ അമ്പതിനായിരത്തില്‍പരം പുസ്തങ്ങളുള്ള ലൈബ്രറിയില്‍ അന്താരാഷ്ട്ര ഡിജിറ്റല്‍ ലൈബ്രറികളിലെ പുസ്തകങ്ങളടക്കം വായിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി വായനയുടെ ഇ ലോകം സൃഷ്ടിക്കുകയാണ്. അത്യപൂര്‍വ ഇ പുസ്തകങ്ങളും ജേര്‍ണലുകളും വായനക്കാര്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമാക്കുന്നതിന് വിവിധ ശീര്‍ഷകങ്ങളിലായി തരം തിരിച്ച് ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക് ബാങ്കിങ്, ഫിലോസഫി, ചരിത്രം, ജ്യോഗ്രഫി, സോഷ്യല്‍ സ്റ്റഡീസ്—, മതം തുടങ്ങി വിവിധ തലക്കെട്ടുകളിലായി കാല്‍ലക്ഷത്തില്‍പരം പുസ്തകങ്ങളുള്ള ഡിജിറ്റല്‍ സോഫ്റ്റ് വെയര്‍, ഡിജിറ്റല്‍ ആര്‍ക്കിവേഴ്‌സ് എന്നിവ അല്‍ജാമിഅ ഡിജിറ്റല്‍ ലൈബ്രറിയെ മികവുറ്റതാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ യൂനിവേഴ്‌സിറ്റികളില്‍ നിന്നുമുള്ള ഗവേഷക വിദ്യാര്‍ഥികള്‍, ചരിത്ര ഗവേഷകര്‍, അധ്യാപകര്‍ തുടങ്ങിയവരെക്കെ നിലവില്‍ അല്‍ ജാമിഅ ലൈബ്രറിയിലെ സന്ദര്‍ശകരാണ്.
അവര്‍ക്കുകൂടി ഉപയോഗപ്രദമാവുന്ന രീതിയിലാണ് ഡിജിറ്റല്‍ ലൈബ്രറി സംവിധാനിച്ചിട്ടുള്ളതെന്ന് ചീഫ് ലൈബ്രേറിയന്‍ കെ പി ശമീം പറഞ്ഞു.

RELATED STORIES

Share it
Top