ഇ-മൈഗ്രേറ്റ് : പരമാധികാരം ലംഘിക്കുന്നതായി യുഎഇന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇ-മൈഗ്രേറ്റ് പദ്ധതിക്കെതിരേ യുഎഇ. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് പദ്ധതിയെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന വ്യക്തമാക്കി. തൊഴിലിടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നപ്പോഴാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രവാസികാര്യ വകുപ്പ് 2015ല്‍ ഡാറ്റാബേസ് അടിസ്ഥാനത്തിലുള്ള ഇ-മൈഗ്രേറ്റ് പദ്ധതി ആരംഭിക്കുന്നത്. കുടിയേറ്റക്കാരുടെയും വിദേശത്ത് ജോലി ചെയ്യുന്നവരുടെയും വിദേശ തൊഴിലാളികളുടെയും കമ്പനികളുടെയും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെയും വിവരങ്ങള്‍ ഇ-മൈഗ്രേറ്റ് പദ്ധതി പ്രകാരം ശേഖരിച്ചുവരുകയായിരുന്നു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തില്‍  പ്രവാസികാര്യസെക്രട്ടറി ധ്യാനേശ്വര്‍ മുലേയെ ഈ മാസം ആദ്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top