ഇ-ഫാര്‍മസി28ന് രാജ്യവ്യാപകമായി ഔഷധ വ്യപാരികളുടെ കടയടപ്പ്‌സമരം

കോഴിക്കോട്: ഇ-ഫാര്‍മസി നിയമവിധേയമാക്കുന്നതിനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ഏകപക്ഷീയമായ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 8.5 ലക്ഷം ചില്ലറ-മൊത്തവല്‍പന ഒഷധ വ്യാപാരികള്‍ 28ന് കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് ആള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഔഷധ വ്യാപാരമേഖല പൂര്‍ണമായും വിദേശ, സ്വദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കുന്നതിനാണ് ഡ്രഗ്‌സ് ആന്റെ കോസ്‌മെറ്റിക്‌സ് നിയമത്തില്‍ ഭേദഗതിവരുത്താനുള്ള പുതിയ തീരുമാനം. ഓണ്‍ലൈനിലൂടെ ഔഷധ വ്യാപാരം നടത്താനുള്ള നിയമനിര്‍മാണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ റിടെയില്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നടത്തുന്ന നിയമവിരുദ്ധമായ ഇന്‍സ്‌പെക്ഷന്‍ ട്രില്ലില്‍ പ്രതിഷേധിച്ചുകൊണ്ടുമാണ് ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അലോപ്പതി ഔഷധ വ്യാപാരികള്‍ കടയടപ്പ് സമരത്തില്‍ പങ്കെടുക്കുന്നത്.
വാള്‍മാര്‍ട്ട് ഫ്‌ലിപ്കാര്‍ട്ട്, പോലുള്ള ആഗോള ഭീമന്‍മാര്‍ക്ക് ചില്ലറവ്യാപാരമേഖല തുറന്നു കൊടുത്തതുപോലെ ഔഷധവ്യാപാരമേഖലയിലും ഓണ്‍ലൈന്‍ വ്യാപാരം നടപ്പാക്കിയാല്‍ 8.5 ലക്ഷം വ്യാപരികളും അവരുടെ കുടുംബങ്ങളും അമ്പതുലക്ഷത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിതത്തിലാവുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ ടി രഞ്ജിത്, സെക്രട്ടറി രഞ്ജിത് ദാമോദരന്‍, കെ കുട്ടന്‍, ടി പി കൃഷ്ണന്‍, ശിവരാമന്‍, പി പി ഹാഫിസ്, സുരേന്ദ്രനാഥ് സംബന്ധിച്ചു.

RELATED STORIES

Share it
Top