ഇ-പോസ് മെഷീന്‍: റേഷന്‍ വാങ്ങുന്നവര്‍ക്ക് ബില്ല് കൊടുത്തില്ലെങ്കില്‍ നടപടി

ആലത്തൂര്‍: താലൂക്കിലെ റേഷന്‍ കടകളില്‍ ഇപോസ് മെഷീന്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബില്ല് കൊടുത്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ സി ജി പ്രസന്നകുമാര്‍ അറിയിച്ചു.
ബില്ല് ലഭിക്കേണ്ടത് കാര്‍ഡുടമയുടെ അവകാശമാണ്. ചില റേഷന്‍ കടക്കാര്‍ ബില്ല് നല്‍കാതെ കൃത്രിമം കാട്ടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇ  പോസ് യന്ത്രത്തിന്റെ ശബ്ദം കുറച്ച് വെയ്ക്കുക, ഭാഷ ഇംഗ്ലീഷിലേക്ക് മാറ്റുക, ബില്‍ പുറത്തേക്ക് വരുന്നത് തകരാറിലാക്കുക എന്നിവ സംബന്ധിച്ചും പരാതി കിട്ടിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കെതിരെ കാര്‍ഡുടമകള്‍ ജാഗ്രത പുലര്‍ത്തുകയും ശ്രദ്ധയില്‍ പെട്ടാല്‍  04922222325 എന്ന നമ്പറില്‍ അറിയിക്കണം. ബില്‍ നല്‍കാതിരിക്കുക, ഭക്ഷ്യധാന്യങ്ങള്‍ കുറച്ചു നല്‍കുക തുടങ്ങിയ പരാതികളുണ്ടെങ്കില്‍ പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടോ 04662970300 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ട റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരേയോ അറിയിക്കാമെന്നും ടിഎസ്ഒ പ്രശാന്ത് അറിയിച്ചു.

RELATED STORIES

Share it
Top