ഇ ത്രീ തീം പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിമാനന്തവാടി: പരിസ്ഥിതിക്കും വിനോദത്തിനും വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നല്‍കിയിട്ടുള്ള രാജ്യത്തെ ആദ്യത്തെ തീം പാര്‍ക്കായ ഇ ത്രീ തീം പാര്‍ക്ക് തൊണ്ടര്‍നാട് പഞ്ചായത്തിലെ നീലോത്ത്് പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. തന്റെ സിനിമകള്‍ പോലെ പാര്‍ക്കും ഫാമിലി ഹിറ്റാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ നോവിക്കാതെ സൗന്ദര്യം നിലനിര്‍ത്തി തീം പാര്‍ക്ക് നിര്‍മിച്ചുവെന്നതാണ് തന്നെ ആകര്‍ഷിച്ചതെന്നും ഇതുവരെ കണ്ടിട്ടുള്ള എല്ലാ തീം പാര്‍ക്കുകളേക്കാള്‍ മികച്ചതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പാര്‍ക്കിന്റെ സ്ഥാപക ഡയറക്ടര്‍ എം എ നൗഷാദ് അധ്യക്ഷത വഹിച്ചു. റാമോജി ഫിലിം സിറ്റി ഓപറേഷന്‍സ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഇ ത്രീ തീം പാര്‍ക്ക് സിഇഒയുമായ വെങ്കിടരത്‌നം മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, മാനേജിങ് ഡയറക്ടര്‍ ഡോ. കെ ടി അഷ്‌റഫ്, ദുബയ് ഭരണാധികാരിയുടെ സെക്രട്ടറി വി ഷംസുദ്ദീന്‍, തീം പാര്‍ക്ക് ഡയറക്ടര്‍മാരായ ഷാജു കെ മത്തായി, എം എ ബാബു, അന്‍വര്‍ അമീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top