ഇ-ത്രി പാര്‍ക്കിനെതിരായ പ്രചാരണങ്ങള്‍ വയനാടിന്റെ വികസനത്തിന് തടസ്സമാവുമെന്ന്കല്‍പ്പറ്റ: തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിലെ നീലോം പ്രദേശത്ത് കോടികള്‍ മുടക്കി നിര്‍മിച്ച ബയോ തീം പാര്‍ക്കിനെതിരേ നടത്തുന്ന പ്രചാരണങ്ങള്‍ വയനാടിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി,വിജ്ഞാനം, വിനോദം എന്നീ മൂന്നു മേഖലകളിലായി വിവിധ തലങ്ങളില്‍ പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലും, ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നൂറുകണക്കിന് പ്രവാസികള്‍ ഓഹരിയെടുത്ത് ആരംഭിച്ച് ബയോ തീം പാര്‍ക്ക് നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന കുപ്രചരണങ്ങളില്‍ വഞ്ചിതരാകരുത്. പ്രകൃതിക്ക് കോട്ടം തട്ടാതെ മരങ്ങള്‍ വെട്ടിമുറിക്കാതെ ഉള്ളത് സംരക്ഷിച്ച്  നടത്തിയ പരിസ്ഥിതി സൗഹാര്‍ദ്ദ ക്രമീകരണങ്ങള്‍ ഇവിടം സന്ദര്‍ശിക്കുന്ന ഏവര്‍ക്കും ബോധ്യമാവും. കാര്‍ഷിക പ്രതിസന്ധി മൂലം സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന വിവിധ തലങ്ങളിലുള്ളവര്‍ക്ക് ഇത്തരം സംരംഭങ്ങള്‍ വയനാട്ടില്‍ തുടങ്ങുന്നത് ആശ്വാസകരമാണ്. 2013 ജൂലൈ 20ന് അന്നത്തെ മന്ത്രിമാരായ പി കെ ജയലക്ഷ്മിയും കെ പി അനില്‍ കുമാറും തറക്കല്ലിട്ട് പ്രവൃത്തി ആരംഭിച്ച ഈ പ്രോജക്ട് ജില്ലാ ടൗണ്‍ പ്ലാനര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ നിന്ന് നിര്‍മാണാനുമതി ലഭിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് നിര്‍മാണാവശ്യത്തിന് റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ക്ക് ശേഷം മണ്ണ് നീക്കാനുള്ള അനുമതി നല്‍കിയത് മാനന്തവാടി ആര്‍ഡിഒ ഓഫിസില്‍ നിന്നാണ്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി പാലിച്ച് മുന്നോട്ട് പോയ ഒരു പ്രോജക്ട് ഉദ്ഘാടനത്തലേന്ന് അനിശ്ചിതത്വത്തിലാക്കിയ നടപടി വന്‍ഗൂഢാലോചനയെ തുര്‍ന്നാണെന്ന് സംശയിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കെഎസ്ഇബി, പഞ്ചായത്ത്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നായി നിയമപ്രകാരം അനുമതി ലഭിച്ചിട്ടുണ്ട് ഈ പ്രോജക്ടിന്. വിനോദ നികുതി, കെട്ടിട നികുതി, ലൈസന്‍സ് ഫീസ് എന്നിവയും ഒടുക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top