ഇ കെ നായനാര്‍ സാന്ത്വന പരിചരണ കേന്ദ്രത്തിന് ആംബുലന്‍സ് സമര്‍പ്പിച്ചുപാലക്കാട്: പുതുശ്ശേരി പഞ്ചായത്തിലെ ഇ കെ നായനാര്‍ സ്വാന്തന പരിചരണ കേന്ദ്രത്തിലെ ആബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇ കെ നായര്‍ സാന്ത്വന പരിചരണ കേന്ദ്രത്തിനായി എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നനുവദിച്ച 17 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലന്‍സും സ്ട്രച്ചറും അനുബന്ധ സാമഗ്രികളും വാങ്ങിയത്. ചടങ്ങില്‍ കെ വി വിജയദാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷൈജ, പുതുശ്ശേരി പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി ശിവകാമി, സ്ഥിരം സമിതി അധ്യക്ഷരായ എല്‍ ഗോപാലന്‍, സി ചാമി, എം ജീന, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ വി സി ഉദയകുമാര്‍, അനിത, പഞ്ചായത്ത് സെക്രട്ടറി എം ബാലചന്ദ്രന്‍, സിപിഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, എ പ്രഭാകരന്‍, ഡോ.എം.എ. നാസര്‍ സംസാരിച്ചു. ഡെങ്കിപനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഇ കെ നായനാര്‍ സാന്ത്വന പരിചരണത്തിലെ വോളന്റിയര്‍മാരും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് പനിബാധിത മേഖലയില്‍ 27നു സ്വാന്തന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെ വി വിജയദാസ് എഎല്‍എ പറഞ്ഞു. ജൂലായി ഒന്നിനു മെഡിക്കല്‍ ക്യാംപ് ഇതോടപ്പം സംഘടിപ്പിക്കാനും തീരുമാനിച്ചു. മലമ്പുഴ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും ഈ സേവനം എത്തിക്കുമെന്നും എംഎല്‍എ അറിയിച്ചു.

RELATED STORIES

Share it
Top