ഇ എം സഫീര്‍ പാലായിലെ നേരിട്ടുള്ള ആദ്യ ആര്‍ഡിഒപാലാ: പാലാ ആര്‍ഡിഒ ആയി ചുമതലയേറ്റ ഇ എം സഫീര്‍ ആര്‍ഡിഒ ആയി നേരിട്ട് നിയമനം നേടിയ ആള്‍. പാലായില്‍ ആദ്യമായാണ് നേരിട്ട് ആര്‍ഡിഒ ആയി ഒരാള്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇതിനു മുമ്പ് ഐഎഎസ് നേടിയവര്‍ സബ് കലക്ടറായും പ്രമോഷനോടെ ആര്‍ഡിഒ ആയവരും മാത്രമേ പാലായില്‍ ഈ സ്ഥാനത്ത് എത്തിയിരുന്നുള്ളൂ. തിരുവനന്തപുരം പേട്ട സ്വദേശിയായ ഇ എം സഫീര്‍ എല്‍എല്‍ബി, എംബിഎ ബിരുദധാരിയാണ്. സെയില്‍ ടാക്‌സില്‍ തിരുവനന്തപുരത്തും കൊട്ടാരക്കരയിലും അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. മൂന്നാം റാങ്കോടെ സെയില്‍ ടാക്‌സില്‍ നേരിട്ട് ഓഫിസറായതാണ്. തുടര്‍ന്ന് ആര്‍ഡിഒ ടെസ്റ്റില്‍ മികച്ച വിജയത്തോടെ റവന്യൂ സര്‍വീസില്‍ ചുമതലയേല്‍ക്കുകയായിരുന്നു. 14 മാസത്തെ പരിശീലനത്തിനു ശേഷം ആദ്യ നിയമനമാണ് പാലായില്‍ കിട്ടിയത്. ഭാര്യ ഡോ. സബിതാ ഇക്ബാല്‍ തിരുവനന്തപുരത്ത് ഹോമിയോ ഡോക്ടറാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അമന്‍ ഏക മകനാണ്.പാലായില്‍ ചുമതലയേറ്റ ഉടന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി കാടുപിടിച്ചു കിടന്ന ആര്‍ഡിഒ ക്വാര്‍ട്ടേഴ്‌സ് വൃത്തിയാക്കി ഇവിടെ റവന്യൂ വകുപ്പിലെ മറ്റൊരു കുടുംബത്തെ പാര്‍പ്പിച്ചതാണ് ആദ്യ നടപടി. തുടര്‍ന്ന് അനധികൃത മണല്‍വാരല്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്കെതിരേയും മീനച്ചില്‍ താലൂക്കിലെ പൈതൃക സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ളവ സംരക്ഷിക്കുന്നതിനും നടപടികള്‍ എടുക്കുമെന്ന് ആര്‍ഡിഒ ഇ എം സഫീര്‍ പറഞ്ഞു.

RELATED STORIES

Share it
Top