ഇസ് ലാം സ്വീകരിക്കുമെന്ന് പറഞ്ഞ ദലിത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

മുസാഫര്‍നഗര്‍:തന്റെ ഭൂമി തട്ടിയെടുത്തവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇസ് ലാം മതം സ്വീകരിക്കുമെന്ന് പറഞ്ഞ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ദലിത് യുവാവായ സുദേഷ് കുമാര്‍ ആണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് സുദേഷിനെ പോലീസ് കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്.ഉന്നത സ്വാധീനമുള്ള ചിലര്‍ ചേര്‍ന്ന് തന്റെ ഭൂമി നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നാരോപിച്ച് സുദേഷും മറ്റു ദലിത് വിഭാഗക്കാരും ഫെബ്രുവരി 10ന് മജിസ്‌ട്രേറ്റിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. നീതി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്തിരുന്നു. പലതവണ പരാതി നല്‍കിയിട്ടും ലോക്കല്‍ പൊലീസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചിരുന്നു.ഈ കത്തിലാണ് നീതി ലഭിച്ചില്ലെങ്കില്‍ താന്‍ ഇസ് ലാം മതം സ്വീകരിക്കുമെന്ന് സുദേഷ് പറഞ്ഞത്.

RELATED STORIES

Share it
Top