ഇസ് ലാം മതം സ്വീകരിച്ചവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ്;ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: പുതുതായി ഇസ് ലാം മതം സ്വീകരിച്ചവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഒദ്യോഗിക സംവിധാനം സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മൂവാറ്റുപുഴ സ്വദേശി അബു ത്വലിബ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.



1937 ലെ മുസ് ലിം വ്യക്തിനിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടി കാട്ടിയാണ് അബു ഹരജി നല്‍കിയതത്. പുതുതായി ഇസ് ലാം മതം സ്വീകരിച്ചവര്‍ക്ക് വഖഫ് ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനമുണ്ടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതേതുടര്‍ന്ന് കോടതി വഖഫ് ബോര്‍ഡിനോടും വിശദീകരണം തേടി.

RELATED STORIES

Share it
Top