ഇസ് ലാംമതം സ്വീകരിച്ചതിന് 21കാരന്‍ അറസ്റ്റില്‍

ലഖ്‌നൗ : ഹൈന്ദവ മതം ഉപേക്ഷിച്ച് ഇസ്്‌ലാം മതം സ്വീകരിച്ചതിന് 21കാരനെ പോലിസ് അറസ്റ്റ് ചെയ്തു. അലിഗഢ് സ്വദേശിയും ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായ വേദ് പ്രകാശ് എന്ന ആദിലിനെയാണ് ഖ്വാര്‍സി പോലിസ് അറസ്റ്റ് ചെയ്തത്.  മകനെ മുസ്്‌ലിം പെണ്‍കുട്ടി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയെന്ന് ആരോപിച്ച് ആദിലിന്റെ മാതാപിതാക്കളും ചില തീവ്രഹിന്ദുത്വ സംഘടനകളും നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
അതേസമയം, തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്നും ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്നും ആദില്‍ പറഞ്ഞു. അലിഗഢ് സ്വദേശിയായ വേദ് പ്രകാശ് എട്ടു മാസം മുന്‍പാണ് ഇസ്്‌ലാം മതം സ്വീകരിച്ചത്. നാഗ്ല പത്വാരി ജില്ലയിലെ ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു യുവാവിന്റെ മതപരിവര്‍ത്തനം. തുടര്‍ന്ന് ആദില്‍ എന്ന പേരും സ്വീകരിച്ചു. അയല്‍പക്കത്ത് താമസിക്കുന്ന മുസ് ലിം പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് വേദ് പ്രകാശ് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതോടെ വേദ് പ്രകാശിന്റെ രക്ഷിതാക്കള്‍ മുസ്ലീം പെണ്‍കുട്ടിക്കും, അവരുടെ ബന്ധുക്കള്‍ക്കുമെതിരെ പോലിസില്‍ പരാതി നല്‍കി. തങ്ങളുടെ മകനെ പ്രണയം മറയാക്കി നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആദിലിന്റെ സുഹൃത്തായ ഖുറത്തെയും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വെറും രണ്ടാഴ്ച മുന്‍പാണ് താനും ആദിലും പരിചയപ്പെടുന്നതെന്നായിരുന്നു ഇയാളുടെ മറുപടി.

RELATED STORIES

Share it
Top