'ഇസ്‌ലാമും ക്രിസ്ത്യനും വിദേശ മതങ്ങള്‍, അവരെ പരിഗണിക്കേണ്ടതില്ല'; രാംനാഥ് കോവിന്ദിന്റെ പ്രസ്താവന വൈറല്‍ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ്
കോവിന്ദിന്റെ വിവാദ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. 2010ല്‍ ബിജെ.പിയുടെ വക്താവായി നിയമിതനായയുടന്‍ രാംനാഥ് നടത്തിയ പ്രസ്താവനയാണ് വൈറലായിരിക്കുന്നത്. 'ഇസ്‌ലാമും ക്രിസ്ത്യനും വിദേശ മതങ്ങളാണ്, അവര്‍ക്ക് യാതൊരു പരിഗണനയും നല്‍കേണ്ടതില്ല' എന്നായിരുന്നു ബി.ജെ.പിയുടെ ദളിത് മോര്‍ച്ചാ നേതാവിന്റെ പ്രസ്താവന. 'ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള ആളുകള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരാണെങ്കിലും അവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും മറ്റു കാര്യങ്ങള്‍ക്കും ക്വാട്ട ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് ബി.ജെ.പിയ്ക്ക് തോന്നുന്നത്. ഭരണപരമായ തലങ്ങളിലും അങ്ങിനെ തന്നെ' എന്നിങ്ങനെ പ്രസ്താവന തുടരുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍ മതങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്തിട്ടുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും രാംനാഥ് പറഞ്ഞിരുന്നു. സിഖ് മതത്തിലെ ദളിത് വിഭാഗത്തിന് സംവരണമില്ലേയെന്ന ചോദ്യത്തിന് ഇസ്‌ലാമും ക്രിസ്ത്യാനും വിദേശ മതങ്ങളാണെന്ന് രാംനാഥ് ആവര്‍ത്തിക്കുകയായിരുന്നു. രാംനാഥിന്റെ പ്രസ്താവന അന്ന് മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

[related]

RELATED STORIES

Share it
Top