'ഇസ്‌ലാമിന് ഭീകരതയുടെ മുഖം നല്‍കുന്നവര്‍ ബഹുസ്വരതയുടെ ശത്രുക്കള്‍'

സലഫി നഗര്‍ (കൂരിയാട്): ഇസ്‌ലാമിന്റെ മാനവിക പാഠങ്ങള്‍ വക്രീകരിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്), അല്‍ഖാഇദ, ബോകോഹറാം, ത്വാലിബാന്‍ തുടങ്ങിയ ഭീകരസംഘങ്ങള്‍ ഇസ്‌ലാമിനെയല്ല പ്രതിനിധീകരിക്കുന്നതെന്ന് മുജാഹിദ് 9ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ സലഫി പ്രമേയം അവതരിപ്പിച്ചു. എ അസ്ഗറലി കെഎന്‍എം വിഷന്‍ 2020 അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഹുസയ്ന്‍ മടവൂര്‍, സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ വി കെ സകരിയ്യ, ഹാഷിം ഹാജി ആലപ്പുഴ, സി പി ഉമര്‍ സുല്ലമി, എം മുഹമ്മദ് മദനി, പ്രഫ. എന്‍ വി അബ്ദുര്‍റഹ്മാന്‍, പാലത്ത് അബ്ദുര്‍റഹ്മാന്‍ മദനി, ഡോ. പി പി അബ്ദുല്‍ ഹഖ്, ഡോ. സുല്‍ഫിക്കര്‍ അലി  സംസാരിച്ചു.

RELATED STORIES

Share it
Top