ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം സൗദി രാജാവിന്ദുബയ്: തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിനെ ഈ വര്‍ഷത്തെ ഇസ്‌ലാമിക് പേഴ്‌സണാലിറ്റിയായി തിരഞ്ഞെടുത്തു. ദുബയ് ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിനാണ് സല്‍മാന്‍ രാജാവിനെ തിരഞ്ഞെടുത്തത്. ദുബയ് ഭരണാധികാരിയുടെ സാംസ്‌കാരികകാര്യ ഉപദേഷ്ടാവും ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ സംഘാടക സമിതി അധ്യക്ഷനുമായ ഇബ്രാഹീം മുഹമ്മദ് ബു മില്‍ഹയാണ് ഇതു പ്രഖ്യാപിച്ചത്.ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വിശുദ്ധ ഖുര്‍ആനിനും വേണ്ടി ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കഴിഞ്ഞ 21 വര്‍ഷത്തെ സേവനങ്ങളാണ് സമിതി പരിശോധിച്ചത്. ഇസ്‌ലാമിക ലോകത്തെ നിരവധി പ്രമുഖര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. അതില്‍ നിന്നാണ് സല്‍മാന്‍ രാജാവിനെ തിരഞ്ഞെടുത്തത്.മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികള്‍ക്ക് യാതൊരു പ്രയാസവും നേരിടാത്തവിധം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതാണ് സൗദി രാജാവിനെ പുരസ്‌കാരത്തിനു പരിഗണിക്കാന്‍ കാരണമായതെന്ന് ഇബ്രാഹീം മുഹമ്മദ് പറഞ്ഞു.

RELATED STORIES

Share it
Top