ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക്; ട്രംപിന് വീണ്ടും തിരിച്ചടിവാഷിങ്ടണ്‍: ആറു ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു യുഎസിലേക്കു പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഉത്തരവ് സ്‌റ്റേ ചെയ്ത കീഴ്‌ക്കോടതി ഉത്തരവ് അപ്പീല്‍കോടതി ശരിവയ്ക്കുകയായിരുന്നു. ട്രംപിന്റെ ഉത്തരവ് മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവും ഭരണഘടനാ ലംഘനവും സൃഷ്ടിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ദേശീയ സുരക്ഷ കണക്കിലെടുക്കാതെയുള്ളതാണ് ഉത്തരവെന്ന് വൈറ്റ്ഹൗസ് വക്താവ് പ്രതികരിച്ചു. ലിബിയ സുഡാന്‍, സിറിയ, യമന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കുമേലാണ് ട്രംപ് വിലക്കേര്‍പ്പെടുത്താനൊരുങ്ങിയത്.

[related]

RELATED STORIES

Share it
Top