ഇസ്രായേല്‍ ശരീഅ : കോടതിയില്‍ ആദ്യ വനിതാ ജഡ്ജി ചുമതലയേറ്റുതെല്‍അവീവ്: ഇസ്രായേല്‍ ശരീഅത്ത് കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ഹന ഖതീബ് സ്ഥാനമേറ്റു. വടക്കന്‍ നഗരമായ താരയില്‍ നിന്നുള്ള അഭിഭാഷകയാണ് ഹന ഖതീബ്. മുസ്‌ലിം വ്യക്തിനിയമം അധിഷ്ഠിതമാക്കിയുള്ള കേസുകളാണ് ശരീഅ കോടതി പരിഗണിക്കുന്നത്. ഇസ്രായേലില്‍ ഇതാദ്യമായാണ് ഒരു വനിത ഏതെങ്കിലും ഒരു മതനിയമപ്രകാരുള്ള കോടതിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. തന്റെ നിയമനം നിയമ വ്യവസ്ഥയുടെയും സ്ത്രീകള്‍ക്കുവേണ്ടിയുള്ളതുമായ വിജയമാണെന്ന്് ചുമതലയേറ്റ ശേഷം ഹന ഖതീബ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ശരീഅത്ത് നിയമസംവിധാനം സ്ത്രീകളോട് കരുണ കാണിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ഇസ്രായേല്‍ പ്രസിഡന്റ് റ്യൂവെന്‍ റിവ്‌ലിന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശരീഅ കോടതിയുടെ മാതൃക ഇസ്രായേലിലെ ജൂത കോടതികളടക്കമുള്ള മറ്റു കോടതികളും പിന്തുടരുമെന്ന് ചടങ്ങില്‍ സംസാരിക്കവേ റിവ്‌ലിന്‍ പറഞ്ഞു.

RELATED STORIES

Share it
Top