ഇസ്രായേല്‍ വെടിവയ്പ്: മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ജറുസലേം: ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മജ്ദി റംസി കമാല്‍ (12), മുഹ്മിന്‍ അല്‍ ഹംസ് (17), ഗയി മുഹമ്മദ് അബു മുസ്തഫ (43) എന്നിവരാണ് കൊല്ലപ്പെട്ടത്.
റഫാ, യൂനിസ് ഖാന്‍ എന്നിവിടങ്ങളില്‍ നടന്ന വെടിവയ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. 200ഓളം പേര്‍ക്ക് പരിക്കേറ്റു. 14 കുട്ടികളും 10 സ്ത്രീകളും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണെന്നു ഗസയിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സമാധാനപരമായി നടന്ന പ്രതിഷേധത്തിനു നേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
ഇസ്രായേലില്‍ നിന്നു പുറത്താക്കപ്പെട്ട ഫലസ്തീനികളെ ജന്മനാട്ടിലേക്കു മടങ്ങിവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30നാണ് ഫലസ്തീനികള്‍ ഗസ അതിര്‍ത്തിയില്‍ പ്രക്ഷോഭം ആരംഭിച്ചത്. എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്ന പ്രക്ഷോഭത്തിനു നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 151 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

RELATED STORIES

Share it
Top