ഇസ്രായേല്‍ വെടിവയ്പ്: എട്ടുപേര്‍ കൊല്ലപ്പെട്ടു

ഗസാ സിറ്റി: ഗസയില്‍ രണ്ടു കുട്ടികളടക്കം എട്ട്് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തി. വിവിധയിടങ്ങളിലായുണ്ടായ വെടിവയ്പിലാണ് ഇവര്‍ മരിച്ചത്. ഇസ്രായേല്‍ കടന്നുകയറ്റത്തിനെതിരേ മാര്‍ച്ച് മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇസ്രായേല്‍ സേനടുടെ വെടിവയ്പുണ്ടായത്.
ഗസയില്‍ വെടിവയ്പിനു പുറമേ ഇസ്രായേല്‍ വ്യോമാക്രമണങ്ങളും നടത്തിയിരുന്നു. ഫലസ്തീന്‍ പ്രക്ഷോഭകര്‍ തങ്ങള്‍ക്കുനേര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതിനാലാണ് വെടിവയ്പും വ്യോമാക്രമണവും നടത്തിയതെന്ന് ഇസ്രായേലി സൈന്യം അവകാശപ്പെടുന്നു. ആക്രമണങ്ങളില്‍ 505 പേര്‍ക്ക് പരിക്കേറ്റതായി ഗസ ആരോഗ്യ വിഭാഗം അറിയിച്ചു. 89 പേര്‍ക്ക് വെടിവയ്പിലും മറ്റുള്ളവര്‍ക്ക് വ്യോമാക്രമണങ്ങളിലുമാണ് പരിക്കേറ്റത്. മരിച്ചവരെല്ലാം പുരുഷന്‍മാരാണെന്നും ഇതില്‍ 12ഉം 14ഉം വയസ്സുള്ള കുട്ടികളും ഉള്‍പ്പെടുന്നുവെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ച് 30 മുതല്‍ പ്രക്ഷോഭങ്ങള്‍ക്കു നേര്‍ക്ക് ഇസ്രായേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ 200ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.RELATED STORIES

Share it
Top