ഇസ്രായേല്‍ വെടിവയ്പില്‍ ഫലസ്തീനി കൊല്ലപ്പെട്ടു

ജെറുസലേം: ഫലസ്തീനിലെ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ബത്‌ലഹേമിലെ ധെയ്‌ഷേ അഭയാര്‍ഥി ക്യാംപില്‍ നടത്തിയ പരിശോധനയില്‍ 11 പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അര്‍ക്കാന്‍ താഇര്‍ മിഷര്‍ (15) ആണു കൊല്ലപ്പെട്ടതെന്നു ഫലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്യാംപില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നുവെന്നു വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഭരണപരമായ തടങ്കല്‍ നിയമത്തിന്റെ പരിധിയില്‍ 6500 ഫലസ്തീനികളാണ് ഇസ്രായേല്‍ ജയിലില്‍ കഴിയുന്നത്. ഇതില്‍ 500ലധികം പേരെ യാതൊരുവിധ കുറ്റങ്ങളും ചുമത്താതെയാണു ജയിലിലടച്ചത്.

RELATED STORIES

Share it
Top