ഇസ്രായേല്‍ വെടിവയ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസ: ഗസയില്‍ നിന്ന് ഇസ്രായേല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് രണ്ടു ഫലസ്തീനി യുവാക്കളെ സൈന്യം വെടിവച്ചുകൊന്നു. ഖാന്‍ യുനുസ് നഗരത്തിനുടുത്താണ് സംഭവം. മുഹമ്മദ് ഖാലിദ് (20), ബഹാ അബ്ദുല്‍ റഹ്്മാന്‍ (23 )എന്നിവരാണ് കൊല്ലപ്പെട്ടത്്. യുവാക്കള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ഇസ്രായേലി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു, അതിര്‍ത്തിയിലെ സാങ്കേതിക സംവിധാനങ്ങള്‍ നശിപ്പിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സൈന്യം യുവാക്കള്‍ക്കു നേരെ വെടിയുതിര്‍ത്തത്്.
അഭയാര്‍ഥികളാക്കപ്പെട്ട ഫലസ്തീനികളെ സ്വന്തം മണ്ണിലേക്കു തിരികെവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദി ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നപേരില്‍ മാര്‍ച്ച് 30ന്് ഫലസ്തീനികള്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇതിനുശേഷം  ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

RELATED STORIES

Share it
Top