ഇസ്രായേല്‍ വംശീയ രാജ്യമെന്ന് ഉറുദുഗാന്‍


അങ്കാറ: ലോകത്തെ ഏറ്റവും വലിയ വംശീയ രാജ്യമാണ് ഇസ്രായേലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രേതമാണ് ഇസ്രായേലിലെ ഭാരണാധികാരികളില്‍ കൂടിയിരിക്കുന്നത്. ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉറുദുഗാന്‍. ഇസ്രാഈലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ച നിയമത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. അറബ് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനുമാണ് പുതിയ നിയമത്തിലൂടെ ഇസ്രായേല്‍ ശ്രമിക്കുന്നത്. ടാങ്കുകളും പീരങ്കികളും ഉപയോഗിച്ച് ഫലസ്തീനികളെ ആക്രമിക്കുന്ന ഇസ്രായേല്‍ ഭീകര രാഷ്ട്രമാണെന്ന് സ്വയം തെളിയിച്ചിക്കുകയാണെന്നും ഉറുദുഗാന്‍ പറഞ്ഞു.

RELATED STORIES

Share it
Top