ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓല്‍മര്‍ട്ടിന് ശിക്ഷാ ഇളവ്‌തെല്‍അവീവ്: അഴിമതിക്കേസില്‍ 27 മാസം തടവിന് വിധിക്കപ്പെട്ട ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓല്‍മര്‍ട്ടിന് ശിക്ഷാ ഇളവ്. ശിക്ഷാ കാലാവധിയില്‍ ഇളവ് ലഭിച്ച ഓല്‍മര്‍ട്ട് ഈ ഞായറാഴ്ചയോടെ ജയില്‍മോചിതനാവുമെന്ന്്് അഭിഭാഷക ഷനി ഇല്ലോസ് അറിയിച്ചു. എന്നാല്‍, ശിക്ഷാ ഇളവ് തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാന്‍ നിയമമന്ത്രാലയത്തിന് സാധിക്കുമെന്നും ഇല്ലോസ് പറഞ്ഞു. ജയിലില്‍ നെഞ്ചുവേദനയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഓല്‍മര്‍ട്ടിനെ കഴിഞ്ഞവാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ശിക്ഷാ ഇളവ് നല്‍കിക്കൊണ്ടുള്ള പരോള്‍ അംഗീകാര സമിതി ഉത്തരവ് പുറത്തുവന്നത്.

RELATED STORIES

Share it
Top