ഇസ്രായേല്‍ ഭീകര രാഷ്ട്രം:ഉര്‍ദുഗാന്‍

ആങ്കറ: ലോകത്തെ ഭീകര രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രായേലെന്ന് തുര്‍ക്കി പ്രസിഡന്റ്് ഉര്‍ദുഗാന്‍. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഉര്‍ദുഗാന്റെ പ്രസ്താവന. തുര്‍ക്കി ട്രംപിന്റെ പ്രസ്താവനയ്ക്ക് യാതൊരു സാധുതയും കല്‍പ്പിക്കുന്നില്ല. ഫലസ്തീനികള്‍ ആ നാട്ടിലെ താമസക്കാരാണ്. എന്നാല്‍, ഇസ്രായേല്‍ കുടിയേറ്റക്കാരും. ഇത്തരത്തില്‍ ഫലസ്തീനില്‍ കുടിയേറി അക്രമം കാണിക്കുന്ന ഇസ്രായേല്‍ ഭീകര രാഷ്ട്രമാണ്. ഉര്‍ദുഗാന്‍ പറഞ്ഞു. ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ സിവാസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍. നാളെ ഇസ്തംബൂളില്‍ സംഘടിപ്പിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍( ഒഐസി) സമ്മേളനത്തില്‍ ജറുസലേം വിഷയം ചര്‍ച്ച ചെയ്യുമെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.  അതേസമയം, ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരേ ഇസ്രായേല്‍ രംഗത്തെത്തി. ഉര്‍ദുഗാന്‍ തങ്ങളെ ധാര്‍മികത പഠിപ്പിക്കേണ്ടെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശം. കുര്‍ദ് ഗ്രാമങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നയാളാണ് ഉര്‍ദുഗാന്‍. ഇങ്ങനെയുള്ള ഉര്‍ദുഗാന്‍ തങ്ങളെ ധാര്‍മികത പഠിപ്പിക്കേണ്ടതില്ല. നെതന്യാഹു പറഞ്ഞു.

RELATED STORIES

Share it
Top