ഇസ്രായേല്‍ പിഴയിട്ടു; ഫലസ്തീന് വേണ്ടി പിരിച്ചത് 23,000 ഡോളര്‍

വെല്ലിങ്ടണ്‍: തെല്‍ അവീവിലെ സംഗീത പരിപാടി റദ്ദാക്കിയതിന് ഇസ്രായേല്‍ കോടതി ന്യൂസിലന്‍ഡ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു മേല്‍ പിഴയിട്ടു. എന്നാല്‍ പിഴ ഒടുക്കാതെ ഫലസ്തീനികളെ സഹായിക്കാനായി ധനസാമാഹരണം നടത്തുകയാണ് ന്യൂസിലന്‍ഡിലെ രണ്ടു വനിതാ മനുഷ്യാവകാഷ പ്രവര്‍ത്തകര്‍.
ജസ്റ്റിന്‍ സാഷ്, നാദിയാ അബു ഷനാബ് എന്നിവരാണു ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ വേറിട്ട രീതിയില്‍ പ്രതിഷേധിക്കുന്നത്്. 23000 യുഎസ് ഡോ ളറാണ് ഇവര്‍ ഫലസ്തീനികള്‍ക്കായി പിരിച്ചെടുത്തത്.
ന്യൂസിലന്‍ഡിലെ പ്രമുഖ സംഗീതജ്ഞ ലോര്‍ദെയുടെ തെല്‍ അവീവിലെ സംഗീത പരിപാടി റദ്ദാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ കോടതി ഇരുവര്‍ക്കുമെതിരേ 12000 ഡോളര്‍ പിഴ വിധിച്ചത്.
എന്നാല്‍ പിഴ അടയ്ക്കില്ലെന്ന് പ്രഖ്യപിച്ച സാഷും നാദിയയും ഫലസ്തീനികളെ സഹായിക്കാന്‍ ഇത്രയും പണം കണ്ടെത്താന്‍ സഹായിക്കണമെന്നു ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ ധനസമാഹരണം തുടങ്ങിയത്്. ഇസ്രായേല്‍ കോടതിവിധി അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും പകരം ഫലസ്തീനികള്‍ക്കുള്ള സഹായം വര്‍ധിപ്പിക്കാനാണു തീരുമാനമെന്നും ഇരു വരും സാമുഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഗസയിലെ മെന്റല്‍ ഹെല്‍ത്ത്് ഫൗണ്ടേഷന് വേണ്ടിയാണ് ഇവര്‍ പണം പിരിച്ചിരിക്കുന്നത്്.
ഗസയിലെ ജനങ്ങള്‍ വൈകാരിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവരാണെന്നും പകുതിയിലധികം കുട്ടികളും മാനസികസമ്മര്‍ദമനുഭവിക്കുന്നവരാണെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.RELATED STORIES

Share it
Top