ഇസ്രായേല്‍ കുടിയേറ്റ പ്രദേശങ്ങളില്‍ നിന്ന് ഇറക്കുമതിക്ക് ഐറിഷ് നിരോധനം

ഡബ്ലിന്‍: അധിനിവേശ പ്രദേശങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതി നിരോധിച്ച നിയമനിര്‍മാണ സഭയുടെ നടപടിക്ക് ഐറിഷ് സെനറ്റിന്റെ അംഗീകാരം. അന്താരാഷ്ട്ര നിയമത്തിനു കീഴില്‍ നിയമവിരുദ്ധമായിട്ടുള്ള ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളും നിരോധനത്തില്‍പ്പെടും. സെനറ്റില്‍ 20തിനെതിരേ 25 വോട്ടിനാണ് നിയമം പാസായത്. സ്വതന്ത്ര സെനറ്ററായ ഫ്രാന്‍സിസ് ബ്ലാക് ആണ് നിയമം അവതരിപ്പിച്ചത്. അയര്‍ലന്‍ഡിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ നിയമത്തെ അനുകൂലിക്കുകയായിരുന്നു. എന്നാല്‍, അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രി സിമോണ്‍ കവനി ബില്ലിനെ അനുകൂലിച്ചില്ല. പശ്ചിമേഷ്യയില്‍ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

RELATED STORIES

Share it
Top