ഇസ്രായേല്‍ അധീനതയിലാക്കിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കും: ജോര്‍ദാന്‍

ഇസ്താംബൂള്‍: 1994ലെ സമാധാന കരാര്‍ പ്രകാരം ഇസ്രായേല്‍ അധീനതയിലാക്കിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുമെന്നു ജോര്‍ദാന്‍ രാജാവ് അബ്ദുല്ല. കരാറിനെ എതിര്‍ത്തിരുന്ന സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും രാജാവിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
കരാര്‍ പ്രകാരം ജോര്‍ദാന്‍ അതിര്‍ത്തിയിലെ അല്‍ ഖുമര്‍, അല്‍ ബഖുറ പ്രദേശങ്ങളില്‍ 405 ഹെക്റ്റര്‍ കൃഷി ഭൂമി ഇസ്രായേല്‍ പാട്ടത്തിന് എടുത്തിരുന്നു. ജോര്‍ദാന്റെ പരമാധികാരം അനുവദിക്കുന്ന പ്രത്യേക ഭരണകൂടത്തിനാണ് പ്രദേശത്തിന്റെ നിയന്ത്രണങ്ങള്‍. 25 വര്‍ഷത്തോളമായി ഇസ്രായേലി കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കുന്നത്.
കരാര്‍ ദീര്‍ഘിപ്പിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് നോട്ടീസ് നല്‍കണം. ഒക്ടോബര്‍ 25ന് നോട്ടീസ് കാലാവധി അവസാനിക്കും. ഈ സാഹചര്യത്തിലാണ് ജോര്‍ദാന്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, കരാര്‍ ദീര്‍ഘിപ്പിക്കാന്‍ ജോര്‍ദാനോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top