ഇസ്രായേലിലെ യുഎസ് അംബാസഡറെ വിമര്‍ശിച്ച് അബ്ബാസ്

റാമല്ല: അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്റെ കൈയേറ്റത്തെയും കുടിയേറ്റത്തെയും പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് അബ്ബാസ് സ്വരം കടുപ്പിച്ചത്. തെല്‍ അവീവിലുള്ള യുഎസ് അംബാസഡര്‍ ഡേവിഡ് ഫ്രൈഡ്മാനെതിരേയാണ് അബ്ബാസ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
“അവരുടെ ഭൂമിയിലാണ് അവര്‍ നിര്‍മാണം നടത്തുന്നതെന്നാണ് നായയുടെ മകന്‍ പറയുന്നത്. അവന്‍ തന്നെ ഒരു കുടിയേറ്റക്കാരനാണ്. അവന്റെ കുടുംബവും കുടിയേറ്റക്കാരാണ്. തെല്‍ അവീവിലെ യുഎസ് അംബാസഡറാണ് അയാള്‍. എന്താണ് ഇവരില്‍ നിന്ന് ഇനി നാം പ്രതീക്ഷിക്കേണ്ടത്’ റാമല്ലയില്‍ ഫലസ്തീന്‍ നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെ അബ്ബാസ് പറഞ്ഞു.
ഡേവിഡ് ഫ്രൈഡ്മാന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ആബ്ബാസ്. കഴിഞ്ഞയാഴ്ച മൂന്ന് ഇസ്രായേലി യുവാക്കള്‍ കൊല്ലപ്പെട്ടുവെന്നും ഫലസ്തീന്‍ സായുധ സംഘമാണ് അവരെ കൊന്നതെന്നും അക്രമങ്ങള്‍ തടയുന്നതില്‍ ഫലസ്തീന്‍ അതോറിറ്റി പരാജയപ്പെടുകയായിരുന്നുവെന്നും അംബാസിഡര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് അബ്ബാസ് അതേ നാണയത്തില്‍ ഫ്രൈഡ്മാന് മറുപടി നല്‍കിയത്.

RELATED STORIES

Share it
Top