ഇസ്രായേലിന്റെ അക്രമങ്ങളെ പിന്തുണച്ച് പോംപിയോ

ന്യൂയോര്‍ക്ക്: നിരായുധരായ ഫലസ്തീന്‍ പ്രക്ഷോഭകരെ കൊലപ്പെടുത്തുന്ന ഇസ്രായേല്‍ നടപടിയെ വിമര്‍ശിക്കാന്‍ വിസമ്മതിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. ഇസ്രായേലികള്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അതിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും പോംപിയോ പറഞ്ഞു. ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെയുണ്ടായ ഇസ്രായേലി വെടിവയ്പില്‍ യുഎസിന്റെ നിലപാട് എന്തെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു  പോംപിയോ.
പശ്ചിമേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി പോംപിയോ സൗദി അറേബ്യ, ഇസ്രായേല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. പിന്നീട് ജോര്‍ദാനിലേക്ക് യാത്ര തിരിച്ച പോംപിയോ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദിയുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താനാവുമെന്നു യുഎസ് മനസ്സിലാക്കിയതായും ഇരുകക്ഷികളെയും ചര്‍ച്ചയ്ക്കായി എത്തിക്കുന്നതിന് ശ്രമിക്കുകയാണെന്നും പോംപിയോ പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് മടങ്ങിപ്പോവാന്‍ ഫലസ്തീനികളോട് ആവശ്യപ്പെടുന്നതായും പോംപിയോ പറഞ്ഞു.
പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഫലസ്തീന്‍ നേതാക്കളുമായി പോംപിയോ കൂടിക്കാഴ്ച നടത്തിയിരുന്നില്ല.

RELATED STORIES

Share it
Top