ഇസ്രായേലിനെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്‌

ജെറുസലേം: ഫലസ്തീനുമായി സമാധാന ധാരണയിലെത്താനുള്ള ഇസ്രായേലിന്റെ താല്‍പര്യത്തെ വിമര്‍ശിച്ച്് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായേലിലെ ഹയോം ദിനപത്രത്തിനു സമാധാന ശ്രമം: ഇസ്രായേലിന്റെ താല്‍പര്യത്തെ വിമര്‍ശിച്ച് ട്രംപ്നല്‍കിയ അഭിമുഖത്തിലാണു ട്രംപ് ഇസ്രായേലിന്റെ ശ്രമങ്ങളില്‍ സംശയം ഉന്നയിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനശ്രമങ്ങള്‍ സങ്കീര്‍ണമാണെന്നു സൂചിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ പ്രതികരണങ്ങള്‍. സമാധാനം നിലവില്‍വരാന്‍ ഫലസ്തീനികള്‍ ആഗ്രഹിക്കുന്നില്ല. ഇസ്രായേലും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നു തനിക്ക് ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്റെ കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം സമാധാന ശ്രമങ്ങള്‍ സങ്കീര്‍ണമാവാന്‍ കാരണമാവുന്നുണ്ട്്. ഇക്കാര്യത്തില്‍ ഇസ്രായേല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീനെതിരേ പരസ്യമായി നിലപാടു സ്വീകരിക്കുന്ന ട്രംപ് ആദ്യമായാണ് ഇസ്രായേലിനെതിരേ അഭിപ്രായ പ്രകടനം നടത്തുന്നത്. ഫലസ്തീന്‍- ഇസ്രായേല്‍ പ്രശ്‌നപരിഹാരത്തിനായി യുഎസിന്റെ മധ്യസ്ഥതയിലുള്ള സമാധാന കരാര്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപിന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

RELATED STORIES

Share it
Top