ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്‌

തെല്‍ അവീവ്: ഇറാഖില്‍ നിന്ന് ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്.
ഇസ്രായേല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഗിലാദ് എര്‍ദാനെ ഉദ്ധരിച്ചാണ് റിപോര്‍ട്ട് പുറത്തുവന്നത്. ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഇറാനും ഇറാന്റെ സഖ്യകക്ഷികളും സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഗിലാദ് പറഞ്ഞു. ഇസ്രായേലിന്റെ അതിര്‍ത്തിക്കു സമീപം ലബ്‌നാന്റെ തെക്കുഭാഗത്ത് ഹിസ്ബുല്ലയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇറാനാണെന്നും ഹിസ്ബുല്ലയുടെ ആയുധപ്പുരകളില്‍ ഇന്ന് ഒന്നര ലക്ഷത്തോളം മിസൈലുകളും റോക്കറ്റുകളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top