ഇസ്രായേലിനെതിരായ പോരാട്ടം: ബുഷ് പണം വാഗ്ദാനം ചെയ്തു- നസ്‌റുല്ല

ബെയ്‌റൂത്ത്: ഇസ്രായേലിനെതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് പണം വാഗ്ദാനം ചെയ്തിരുന്നതായി ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല.
വൈസ് പ്രസിഡന്റ് ഡിക്‌ചെനി വഴിയായിരുന്നു വാഗ്ദാനം മുന്നോട്ടുവച്ചത്. യുഎസിന്റെ ആവശ്യം അംഗീകരിച്ചാല്‍ അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഹിസ്ബുല്ലയെ ഒഴിവാക്കാമെന്നും തെക്കന്‍ ലബ്‌നാന്റെ പുനര്‍നിര്‍മാണത്തിനു സാമ്പത്തിക സഹായം നല്‍കാമെന്നും വാഗ്ദാനം നല്‍കിയിരുന്നുവെന്നു നസ്‌റുല്ല അറിയിച്ചു. ഞായറാഴ്ച ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവാദ വ്യവസായി ജോര്‍ജ് നാദറാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്നും നസ്‌റുല്ല പറഞ്ഞു.

RELATED STORIES

Share it
Top