ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചാലക്കുടി ശാഖ തുറന്നുചാലക്കുടി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചാലക്കുടി ശാഖ തുറന്നു. ബാങ്കിന്റെ സ്ഥാപകനും എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാലക്കുടി എംഎല്‍എ ബി ഡി ദേവസ്സി ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭാധ്യക്ഷ ഉഷാ പരമേശ്വരന്‍ എടിഎം കൗണ്ടറും മുനിസിപ്പല്‍ കൗണ്‍സിലര്‍ സൂസമ്മ ആന്റണി ലോക്കര്‍ സൗകര്യവും ഉദ്ഘാടനം ചെയ്തു. നിക്ഷേപം സ്വീകരിച്ച് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടര്‍ എം അക്ബര്‍ ആദ്യ അക്കൗണ്ടിനും തുടക്കമിട്ടു. ചാലക്കുടി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ. പീറ്റര്‍ പി. പി., ബ്രാഞ്ച് മാനേജര്‍ സുധീഷ് കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top