ഇശ്‌റത്ത് ജഹാന്‍ കേസ്: വന്‍സാരയെയും അമിനെയും ഒഴിവാക്കാനാവില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ മുന്‍ ഐപിഎസ് ഓഫിസറായ വന്‍സാരയെയും മുന്‍ പോലിസ് സൂപ്രണ്ട് എന്‍ കെ അമിനെയും കേസില്‍ നിന്നും ഒഴിവാക്കാനാവില്ലെന്ന് സിബിഐ.
കേസില്‍ റിട്ട. ഡിജിപി പി പി പാണ്ഡെയെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് തങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും ഹരജി നല്‍കിയത്. എന്നാല്‍, ഇരുവര്‍ക്കുമെതിരേ ശക്തമായ തെളിവുകളുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം അനുവദിക്കണമെന്നും സിബിഐ  അഹ്മദാബാദ് പ്രത്യേക സിബിഐ കോടതിയെ ബോധിപ്പിച്ചു.
തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അന്നത്തെ യുപിഎ സര്‍ക്കാര്‍ തനിക്കെതിരേ കേസ് കെട്ടിച്ചമച്ചതാണെന്നും വന്‍സാരെ ആരോപിച്ചു. എന്നാല്‍, ഏറ്റുമുട്ടല്‍ സ്ഥലത്ത് ഉണ്ടായിരുന്നെന്നതാണ് പോലിസ് ഉദ്യോഗസ്ഥനായ എന്‍ കെ അമിന്‍ എന്നാണ് ആരോപണം എന്നാല്‍, ഇതിന് ഫോറന്‍സിക് തെളിവുകളില്ലെന്നതിനാല്‍ തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇശ്‌റത്ത് ജഹാന്‍, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍, അംസദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ അഹ്മദാബാദ് നഗരപ്രാന്തത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top