'ഇവിടെ 10 വയസില്‍ താഴെയുള്ള കുട്ടികളുണ്ട്,ബിജെപിക്കാര്‍ വീട്ടില്‍ കയറരുത്';പ്രതിഷേധവുമായി ചെങ്ങന്നൂരുകാര്‍തിരുവനന്തപുരം: കശ്മീരിലെ കത് വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി ചെങ്ങന്നൂര്‍ നിവാസികള്‍. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.'ഇവിടെ 10 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുണ്ട്. വോട്ടുചോദിച്ചുവരുന്ന ബിജെപി പ്രവര്‍ത്തകര്‍ പുറത്തുനില്‍ക്കുക. നോട്ടീസും തിരഞ്ഞെടുപ്പു കാര്‍ഡുകളും ഗേറ്റിന് പുറത്തുവച്ചാല്‍ മതി'-എന്നിങ്ങനെയെഴുതിയ പോസ്റ്ററുകളാണ് വീടിന് പുറത്ത് പതിച്ചിരിക്കുന്നത്.സോഷ്യല്‍ മീഡിയയിലും കനത്ത പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം, കൊലപാതകത്തെ ന്യായീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വിഷ്ണു നന്ദകുമാറിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.വിഷ്ണു നന്ദകുമാര്‍ ജോലി ചെയ്യുന്ന കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടും അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന പാലാരിവട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്കിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചും ആളുകള്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ഇയാളെ കൊട്ടക് മഹീന്ദ്ര ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

RELATED STORIES

Share it
Top