ഇവാന്‍ക ഷൂ വിതരണക്കാരന്‍ അറസ്റ്റില്‍ബെയ്ജിങ്: ജീവനക്കാരുടെ അവകാശങ്ങള്‍ നിഷധിച്ച ഇവാന്‍ക ട്രംപ് ഷൂ ബ്രാന്‍ഡ് വിതരണക്കാരന്‍ ഹുവാ പെയ്‌ഫെങ് ചൈനയില്‍ അറസ്റ്റില്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന ലേബര്‍ വാച്ചിന്റെ (സിഎല്‍ഡബ്ല്യു) പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. എന്നാല്‍, തൊഴില്‍ ചൂഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് ചൈനീസ് ഭാഷ്യം. തൊഴിലാളികളെ അധികസമയം ജോലിയെടുപ്പിക്കുന്നതായും വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി പ്രതികളാണെന്ന് പോലിസ് പറഞ്ഞു. ഇവാന്‍ക ട്രംപ് ബ്രാന്‍ഡിനു പുറമെ കരി ലെഗര്‍ഫീല്‍ഡ്, കോച്ച്, നയന്‍ വെസ്റ്റ് എന്നിവയുടെയും വിതരണക്കാരനാണ് ഇയാള്‍. അതേസമയം, ഹുവാ പെയ്‌ഫെങിന്റെ മോചനത്തിനായി ഇടപെടണമെന്ന് സിഎല്‍ഡബ്ല്യു യുഎസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top