ഇവര്‍ ഇടുക്കി ഗോള്‍ഡ്; ദേശീയ പഞ്ചഗുസ്തി മല്‍സരത്തില്‍ അഞ്ച് സ്വര്‍ണം നേടി കര്‍ഷകമക്കള്‍ഇടുക്കി: ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മല്‍സരത്തില്‍ ഇടുക്കി വാഴത്തോപ്പിലെ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ നാട്ടില്‍ എത്തിച്ചത് അഞ്ച് സ്വര്‍ണ മെഡലുകള്‍. 80കിലോ സീനിയര്‍ വിഭാഗത്തില്‍ വാഴത്തോപ്പ് മുണ്ടിയാനിക്കല്‍ ജിന്‍സി, 100 കിലോ സീനിയര്‍ വിഭാഗത്തില്‍ പിണക്കാ ജേക്കബ്ബ്, 70കിലോ ജൂണിയര്‍ വിഭാഗത്തില്‍ നിരവത്ത് മരിയ ജോണ്‍, 60കിലോ ജൂനിയര്‍ വിഭാഗത്തില്‍ ജിന്‍സിയുടെ മകള്‍ ആന്‍സിലറ്റ്, 50കിലോ ജൂനിയര്‍ വിഭാഗത്തില്‍ കൊച്ചുപറമ്പില്‍ ആശ സെബാസ്റ്റ്യന്‍ എന്നിവരാണ് സ്വര്‍ണം നേടിയത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നിന്ന്  വിദഗ്്ധ ആധുനിക കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയെത്തിയ മല്‍സരാര്‍ഥികളോട് ഏറ്റുമുട്ടിയാണ് ഇവര്‍ സ്വര്‍ണം കരസ്ഥമാക്കിയത്. കൃഷിപ്പണിയില്‍ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനിടെ സെക്കിള്‍ ട്യുബും മരക്കമ്പുകള്‍ ചെത്തിമിനുക്കി ഉണ്ടാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ചും വീട്ടില്‍ നടത്തിയ പരിശീലനവും മനക്കരുത്തുമാണ് ഇവരുടെ വിജയത്തിന്റെ പിന്നില്‍. ജിന്‍സി ചാംപ്യന്‍മാരുടെ ചാം്യന്‍ സ്ഥാനവും കരസ്ഥമാക്കി. ഡിസംബറില്‍ ഹംങ്കറിയില്‍ നടക്കുന്ന ലോക പഞ്ചാഗുസ്തി മല്‍സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ഇവര്‍ നേടി. എന്നാല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ പോകാന്‍ താല്‍പര്യമില്ലെന്ന് ചാംപ്യനും കോച്ചുമായ ജേക്കബ്ബ് പിണക്കാട്ട് പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടാണ് ഇവര്‍ മല്‍സരം ഉപേക്ഷിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ജിന്‍സി ലോക ചാംപ്യന്‍ഷിപ്പില്‍  മല്‍സരിക്കാന്‍ പോയത് ജില്ലാസഹകരണ ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം രൂപ വായ്പ എടുത്താണ്.ചെലവായ പണം നല്‍കാമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്ന് ജിന്‍സി പറഞ്ഞു.

RELATED STORIES

Share it
Top