ഇളങ്കാവ് ഉപതിരഞ്ഞെടുപ്പ് ചൂടില്‍

വടക്കഞ്ചേരി: 11ന് ഉപതെരഞ്ഞെടുപ്പ് നടക്കന്ന കിഴക്കഞ്ചേരി പഞ്ചായത്തിലെ വാര്‍ഡ് 21 ഇളങ്കാവില്‍ തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചു. ചുമരെഴുത്തുകളും ഫഌക്‌സ് ബോര്‍ഡുകളും മുന്നണികളുടെ വീടുകള്‍ കയറിയുള്ള പ്രവര്‍ത്തനങ്ങളുമായി വാര്‍ഡ് തിരഞ്ഞെടുപ്പിനു വീറും വാശിയും ഏറുകയാണ്. കോ ണ്‍ഗ്രസ് അംഗം വി ഷണ്‍മുഖന്റെ മരണത്തെ തുടര്‍ന്നാണ് വാ ര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ എന്‍ രാമകൃഷ്ണനും യുഡിഎഫ് സ്ഥാനാര്‍ഥിയായി വി ചെന്താമരാക്ഷനും ബിജെപി സ്ഥാനാര്‍ഥിയായി പിഎംസുനിലുമാണ് മല്‍സര രംഗത്തുള്ളത്. മുന്‍ വാര്‍ഡ് മെംബര്‍ കൂടിയായ രാമകൃഷ്ണന്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം, കെഎസ്‌കെടിയു വില്ലേജ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ വാര്‍ഡിലെ മെംബറായിരുന്ന കോണ്‍ഗ്രസിലെ വി ഷണ്‍മുഖന്റെ സഹോദരനാണ് ഇപ്പോ ള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന വി ചെന്താമരാക്ഷന്‍. എല്‍ഡിഎഫിനോട് ചായ്‌വുള്ള വാര്‍ഡ് കഴിഞ്ഞതവണ 26 വോട്ടിനാണ് ഷണ്‍മുഖന്‍ എല്‍ഡിഎഫില്‍നിന്നും പിടിച്ചെടുത്തത്.

RELATED STORIES

Share it
Top