ഇല്ലായ്മകള്‍ക്ക് നടുവില്‍ തകഴി മിനി ഫയര്‍ സ്റ്റേഷന്‍ഹരിപ്പാട്: പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷം പിന്നിടുമ്പോഴും തകഴിയില്‍ ആരംഭിച്ച മിനി ഫയര്‍ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നടപടിയില്ല. ഭരണകക്ഷിയിലെ എംഎല്‍എയും ഗതാഗത മന്ത്രിയുമായ തോമസ് ചാണ്ടിയുടെ മണ്ഡലം ആയിട്ടുകൂടി ബജറ്റില്‍ സ്റ്റേഷന്റെ അടിസ്ഥാന വികസനത്തിന് പേരിനു പോലും തുക വക കൊള്ളിക്കാത്തതില്‍ പ്രദേശത്ത് ശക്തമായ അമര്‍ഷമുണ്ട്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന മോന്‍സി സോണിയുടെ ശ്രമഫലമായാണ് അന്നത്തെ ഫയര്‍ ആന്റ്‌റസ്‌ക്യൂവിന്റെചുമതലയുണ്ടായിരുന്ന രമേശ്‌ചെന്നിത്തല തകഴിയില്‍ മിനി ഫയര്‍‌സ്റ്റേഷന്‍ അനുവദിച്ചത്. 2016 ഫെബ്രുവരി 28ന് സ്റ്റേഷന്റെ ഉദ്ഘാടനവും നടന്നു. എന്നാല്‍ഒരുവര്‍ഷം പിന്നിടുമ്പോഴും സ്റ്റേഷന്റെ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല. ഉയരം കുറച്ചുണ്ടാക്കിയ ഷീറ്റിട്ട ഒരുകെട്ടിടത്തില്‍ കടുത്ത ചൂടും തണുപ്പും സഹിച്ചാണ് ജീവനക്കാര്‍ കഴിയുന്നത്. മൂന്നു ഹോംഗാര്‍ഡുകള്‍ ഉള്‍പ്പടെ 22 ജീവനക്കാരുള്ള ഇവിടെ ഒരു ഷിഫ്റ്റില്‍ ഏഴു പേരാണ് ജോലി ചെയ്യുന്നത്. കരുനാഗപ്പള്ളി, ശാസ്താംകോട്ട ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ജീവനക്കാര്‍ക്ക് രാത്രികാലങ്ങളില്‍ ഉറങ്ങുന്നതിനോ  വിശ്രമിക്കുന്നതിനോ സൗകര്യങ്ങളില്ല. യൂനിറ്റു പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ പോലും ഒരുവര്‍ഷം പിന്നിടുമ്പോഴും വ്യക്തതയായിട്ടില്ല. സ്ഥലം സംബന്ധമായ ഫയല്‍ഇപ്പോഴും ലാന്‍ഡ് ട്രൈബൂണല്‍ കമ്മീഷന്റെ കൈവശമാണുള്ളത്. 70 സെന്റ് ഭൂമിയുടെ പ്രപ്പോസല്‍ നല്‍കിയെങ്കിലും 20 സെന്റ് മാത്രമാണ്‌കൈവശമുള്ളത്. നിലവിലുള്ള രണ്ടു ഫയര്‍ എന്‍ജിനുകളും പഴക്കമുള്ളവയാണ്. അവയുടെ സംരക്ഷണത്തിന് ഗ്യാരേജ് സംവിധാനമില്ല. അവശ്യസമയങ്ങളിലെ ഉപയോഗത്തിന് ഹൈഡ്രോളിക് ഉപകരണങ്ങളില്ല. ഫ്‌ളോട്ടിങ് പമ്പില്ല. തുടങ്ങി പരാധീനതകളുടെ നടുവിലാണ് ഇതിന്റെ  പ്രവര്‍ത്തനം. തകഴി പാലത്തിനു താഴെയായണ് ഇതിന്റെ പ്രവര്‍ത്തനം. സേറ്റേഷന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് സേവനം ഫലപ്രദമാക്കാന്‍ അടിയന്തിര നടപടിവേണം.

RELATED STORIES

Share it
Top