ഇലപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുമൂലമറ്റം: കൈക്കുളം പാലത്തിനു സമീപം തോട്ടിലേയ്ക്ക് മാലിന്യം തള്ളുന്നു. ദിനംപ്രതി നൂറു കണക്കിനു വിനോദ സഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന ഇലപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപമാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവിടെ മാലിന്യം ഇടരുതെന്ന ബോര്‍ഡ് ആരോഗ്യ വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും , ഇതിനു ചുറ്റുമാാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. വെള്ളചാട്ടം കാണുന്നതിനായി എത്തുന്ന വിനോദസഞ്ചാരികളാണ് മാലിന്യം നിക്ഷേപിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മാലിന്യം മൂലം ദുര്‍ഗന്ധവും കൊതുകു ശല്യവും രൂക്ഷമായിരിക്കുകയാണ്. വേനല്‍ക്കാലത്തും കുടിവെള്ളം ലഭിക്കുന്ന ഒരു ഉറക്കുഴി പാലത്തിനു സമീപത്തുണ്ട്, ഇതിനകത്തു വരെയും മാലിന്യം വീണ നിലയിലാണ്. ഭക്ഷണം കഴിച്ചതിനു ശേഷമുള്ള അവശിഷ്ടങ്ങളും, പ്ലാസ്റ്റിക്കുകളുമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. നിരവധി മാറാ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന ഈ കാലയളവില്‍ ബന്ധപ്പെട്ട അധിക്യതരുടെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top