ഇലക്‌ട്രോണിക് മാലിന്യം കയറ്റിവന്ന ലോറി നാട്ടുകാര്‍ തടഞ്ഞു

കൊല്ലങ്കോട്: അയല്‍ ജില്ലകളില്‍ നിന്നും മാലിന്യവുമായി വന്ന ലോറിയെ ഗോവിന്ദാപുരം ഇടുക്ക് പാറയില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും കോപ്പര്‍ അടങ്ങിയ കേബിളുകള്‍ കയറ്റിവരുകയും രാത്രിയോട് ഇടുക്കുപ്പാറയില്‍ കേബിള്‍ കത്തിച്ച് അതിലുള്ള ചെമ്പിന്റെ അംശം മാറ്റിയെടുത്ത് കച്ചവടം ചെയ്യുന്ന ഒരു വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
കള്ളിയമ്പാറയില്‍ നീറ്റാ ജലാറ്റിന്‍ രാസമാലിന്യം നിക്ഷേപിച്ച് കുടിവെള്ളത്തിനും കോളനിവാസികള്‍ക്ക് മാരക രോഗത്തിനു കാരണമായതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ മുന്‍ ജില്ലാ ഭരണാധിയായിരുന്ന മേരിക്കുട്ടി കലക്ടര്‍ ഇടപെട്ട് മാലിന്യ നിക്ഷേപം നടത്തുന്നതിനെതിരേ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കേബിളുകളിലെ കോപ്പര്‍ ലഭിക്കുന്നതിനായി ലോഡ് കണക്കിന് കേബിള്‍ പ്ലാസ്റ്റിക് മാലിന്യം ഇടുക്ക് പാറയില്‍ എത്തിച്ച് തീയിട് പരിസര മലിനീകരണം നടത്തിയാണ് കോപ്പര്‍ വേര്‍തിരിച്ച് എടുക്കുന്നത്.
വെള്ളിയാഴ്ച രാത്രി എട്ടരയോട് ഇവിടെ എത്തിയ വാഹനത്ത് നാട്ടുകാര്‍ തടഞ്ഞു. മൂന്ന് ദിവസമായി ഇത്തരത്തില്‍ സംഭവം നടത്തുന്നതായി പറയുന്നു. പട്ടാമ്പി റജിസ്‌ട്രേഷനിലുള്ള വാഹനത്തെ കൊല്ലങ്കോട് എസ് ഐ പിബി അനീഷ് കസ്റ്റടിയിലെടുത്തു.

RELATED STORIES

Share it
Top