ഇലക്‌ട്രോണിക് കോര്‍പറേഷനില്‍ അഴിമതി

ന്യൂഡല്‍ഹി: ജര്‍മന്‍ കമ്പനിയില്‍ നിന്ന് 41 കോടി രൂപ വരുന്ന ഫോണ്‍ തടസ്സപ്പെടുത്തുന്ന സംവിധാനം ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ സ്ഥാപനമായ ഇലക്‌ട്രോണിക് കോര്‍പറേഷന്റെ മു ന്‍ ഉന്നതോദ്യോഗസ്ഥര്‍ക്കെതിരെയും ജര്‍മന്‍ കമ്പനിക്കെതിരെയും മുന്‍ സൈനിക ഉദ്യോഗസ്ഥനെതിരെയുമാണ് കേസ്. ജിഎസ്എം ഫോണുകളുടെ 12 ഇന്റര്‍സെപ്ഷനുകളും അതിന്റെ മോണിറ്റര്‍ സംവിധാനവുമാണ് 2004-10 കാലഘട്ടത്തില്‍ കോര്‍പറേഷന്‍ ജര്‍മന്‍ കമ്പനിയില്‍ നിന്ന് 41 കോടി രൂപയ്ക്ക് വാങ്ങിയത്. ഇതില്‍ അഴിമതിയുണ്ടെന്ന് സിബിഐ പറയുന്നു. വിവിധ നിര്‍വഹണ ഏജന്‍സികള്‍ക്കു വിതരണം ചെയ്ത ഇന്റര്‍സെപ്ഷന്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിച്ചതായി ഇലക്‌ട്രോണിക് കോര്‍പറേഷന്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും വിവിധ സ്വകാര്യ കമ്പനികളും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.  ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ്  കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED STORIES

Share it
Top