ഇലക്്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം അടൂരില്‍പത്തനംതിട്ട: കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (കെഇഡബ്ല്യുഎഫ്) സംസ്ഥാന സമ്മേളനം 11, 12, 13 തിയ്യതികളില്‍ അടൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11ന് വൈകിട്ട് നാലിന് അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്യും. കെഇഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍ അധ്യക്ഷത വഹിക്കും. 12ന് രാവിലെ 10ന് അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെഇഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍ അധ്യക്ഷത വഹിക്കും. എം സുകുമാരപിള്ള ഫൗണ്ടേഷന്‍ മെമ്പര്‍ഷിപ്പ് സിപിഐ സംസ്ഥാന അസി. സെക്രട്ടറി  കെ പ്രകാശ് ബാബു ഏറ്റുവാങ്ങും. പ്രവര്‍ത്തന റിപോര്‍ട്ട് കെഇഡബ്ല്യുഎഫ് ജനറല്‍ സെക്രട്ടറി എം പി ഗോപകുമാറും വരവ്  ചെലവ് കണക്ക് സംസ്ഥാന ഖജാന്‍ജി പി ജയിംസും അവതരിപ്പിക്കും. വൈകീട്ട് മൂന്നിന് കേരള വൈദ്യുതി രംഗം: പുനരുപയോഗ ഊര്‍ജ്ജോല്‍പ്പാദന സാധ്യതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം ശിവശങ്കരന്‍ മോഡറേറ്ററായിരിക്കും. വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സസ്റ്റയിനബിള്‍ എനര്‍ജി ഫൗണ്ടര്‍ ഡയറക്ടര്‍ ജനറല്‍ ജി മധുസൂദനന്‍പിള്ള വിഷയാവതരണം നടത്തും. അനര്‍ട്ട് ഡയറക്ടര്‍ ഡോ ആര്‍ ഹരികുമാര്‍, വിയ്യാറ്റ് പവര്‍ െ്രെപവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പി ഡി നായര്‍ ചര്‍ച്ച നയിക്കും. വൈകീട്ട് ആറിന് സാംസ്‌കാരിക സമ്മേളനവും പ്രതിഭകളെ ആദരിക്കലും മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകരായ വിനയന്‍, ഡോ ബിജു, വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു പങ്കെടുക്കും. 13ന് രാവിലെ എട്ട് മുതല്‍ പ്രതിനിധി സമ്മേളനം തുടര്‍ച്ച. വൈകിട്ട് മൂന്നിന് എം സുകുമാരപിള്ള ലൈബ്രറി പുസ്തക സമര്‍പ്പണം. മന്ത്രി വി എസ് സുനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങും. വൈകീന്നേരം അഞ്ചിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെഇഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍,  സ്വാഗതസംഘം ചെയര്‍മാന്‍ എ പി ജയന്‍, കണ്‍വീനര്‍ വി എന്‍ അച്യുതന്‍നായര്‍, കെഇഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് എം ഷാംജാന്‍, സെക്രട്ടറി ടി ജെ ബാബുരാജ് പങ്കെടുത്തു

RELATED STORIES

Share it
Top