ഇറ്റ്‌ഫോക് :മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി 2018 ജനുവരി 20 മുതല്‍ 29 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോല്‍സവം (ഇറ്റ്‌ഫോക് 2018) റിപോര്‍ട്ട് ചെയ്ത അച്ചടിമാധ്യമം, ദൃശ്യമാധ്യമം എന്നിവയ്ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാടകോല്‍സവ റിപോര്‍ട്ടിങില്‍ ശീര്‍ഷകം-കാഴ്ചപ്പാട് വിഭാഗത്തില്‍ തേജസ് റിപോര്‍ട്ടര്‍ പി എച്ച് അഫ്‌സല്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. സ്റ്റോറി/ഫീച്ചര്‍- സക്കീര്‍ ഹുസയ്ന്‍ (മാധ്യമം), എറ്റവും നല്ല വാര്‍ത്താ കവറേജ്- കെ ഗിരീഷ് (ദേശാഭിമാനി), ഫോട്ടോഗ്രഫി- ഉണ്ണി കോട്ടക്കല്‍ (മലയാള മനോരമ), ദൃശ്യമാധ്യമം: സ്റ്റോറി- മുകേഷ് ലാല്‍ (ടിസിവി), വാര്‍ത്താ കവറേജ്- പ്രിയ എളവള്ളിമഠം (ഏഷ്യാനെറ്റ്).

RELATED STORIES

Share it
Top