ഇറ്റാലിയന്‍ ഓപണ്‍ : പരിക്കിനെത്തുടര്‍ന്ന് ഷറപ്പോവ പിന്‍മാറിറോം: ഇറ്റാലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് മരിയ ഷറപ്പോവ പിന്‍മാറി. ആദ്യ മല്‍സരത്തില്‍ വിജയിച്ച ഷറപ്പോവ രണ്ടാം മല്‍സരത്തില്‍ മിര്‍ജാന ലൂക്കിക് ബരോണിയെ നേരിടുന്നതിനിടെയാണ്  പരിക്ക് പിടികൂടിയത്. ആദ്യ സെറ്റ് കൈവിട്ട ഷറപ്പോവ രണ്ടാം സെറ്റില്‍ 2-1 ന് ലീഡ് ചെയ്യവെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു.ഉത്തേജക വിവാദത്തെത്തുടര്‍ന്ന് 15 മാസം വിലക്ക് നേരിടേണ്ടി വന്ന ഷറപ്പോവയുടെ വിലക്ക് ഈ വര്‍ഷം നീക്കിയിരുന്നു. മടങ്ങിവരവിന് ശേഷം ഷറപ്പോവ കളിക്കുന്ന മൂന്നാമത്തെ ടൂര്‍ണമെന്റായിരുന്നു ഇത്. അഞ്ച് തവണ ഗ്രാന്റ്സ്ലാം കിരീടം നേടിയ താരമായ മരിയ ഷറപ്പോവ നിലവിലെ റാങ്കിങ്ങില്‍ 211ാം സ്ഥാനത്താണ്.അതേ സമയം പരിക്ക് ഗുരുതരമല്ലെന്നും എത്രയും വേഗം ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തുമെന്നും ഷറപ്പോവ ട്വിറ്ററിലൂടെ അറിയിച്ചു.

RELATED STORIES

Share it
Top