ഇറ്റലിയില്‍ താരമായി റൊണാള്‍ഡോ; 24 മണിക്കൂറിനുള്ളില്‍ സിആര്‍7 ജഴ്‌സി വിറ്റ് യുവന്റസിന് ലഭിച്ചത് 420 കോടിറോം: റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്കെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവ് ആഘോഷമാക്കി ആരാധകര്‍. റൊണാള്‍ഡോയുടെ യുവന്റസ് ജഴ്‌സിയിലൂടെ 24 മണിക്കൂറുനുള്ളില്‍ 420 കോടി രൂപയാണ് യുവന്റസിന് ലഭിച്ചത്. അഡിഡാസ് സ്‌പോണ്‍സര്‍മാരായുള്ള യുവന്റസ് ജഴ്‌സി ഒരു ദിവസം 20,000 വരെ നേരിട്ട് വിറ്റുപോയപ്പോള്‍ 50,000 ജഴ്‌സി ഓണ്‍ലൈനിലൂടെയും വിറ്റുപോയെന്നാണ് അഡിഡാസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.  2016ല്‍ യുവന്റസിന്റെ ആകെ ജഴ്‌സി വിറ്റുപോയത് 8 ലക്ഷത്തി അമ്പതിനായിരം ആയിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ യുവന്റസിലെ ജഴ്‌സി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ 5 ലക്ഷം കടന്നതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരമായിരുന്ന റൊണാള്‍ഡോയെ 845 കോടിരൂപയ്ക്കാണ് യുവന്റസ് ടീമിലെത്തിച്ചത്.

RELATED STORIES

Share it
Top