ഇറിഗേഷന്‍ വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് കാടുകയറി നശിക്കുന്നു

മട്ടന്നൂര്‍: ഇറിഗേഷന്‍ വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് കാടുകയറി നശിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴശ്ശി ടൂറിസ്റ്റ് കേന്ദ്രത്തില്‍ പണിത ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിനാണ് ഈ ഗതി. അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണം. പഴശ്ശി പദ്ധതിപ്രദേശത്ത് എത്തുന്ന ഇറിഗേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ വേണ്ടിയാണ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് നിര്‍മിച്ചത്.
ആദ്യഘട്ടത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച ബംഗ്ലാവില്‍ രണ്ടു വലിയ എസി മുറി, അടുക്കള, ഭക്ഷണമുറി എന്നിവയും കൂടാതെ, ആകര്‍ഷകമായ പൂന്തോട്ടവും ഉണ്ടായിരുന്നു. 1977ലാണ് ബംഗ്ലാവ് പണിതത്. ഇപ്പോള്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങിട്ട് വര്‍ഷങ്ങളായി. ചുമര്‍ വീണ്ടുകീറുകയും വാതിലുകള്‍ തകര്‍ന്ന നിലയിലുമാണ്. പൂന്തോട്ടം പൂര്‍ണമായും കാടുകയറി നശിച്ചു. ബംഗ്ലാവ് പരിസരം  ഇഴജന്തുകളുടെ താവളമായി മാറിയിരിക്കുകയാണ്.

RELATED STORIES

Share it
Top