ഇറാന് സൈനിക താവളം: അസദിന് ഇസ്രായേലിന്റെ മുന്നറിയിപ്പ്‌

തെല്‍അവീവ്: ഇറാന് ഇനിയും സിറിയയില്‍ സൈനിക താവളം അനുവദിച്ചാല്‍ ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്നിറക്കുമെന്നും ഇല്ലാതാക്കുമെന്നും ഇസ്രായേല്‍ ഊര്‍ജ മന്ത്രി യുവാല്‍ സ്റ്റീനിറ്റ്‌സ്. സിറിയന്‍ മണ്ണില്‍ നിന്നു തങ്ങള്‍ക്കെതിരേ ആക്രമണം നടത്താന്‍ ബശ്ശാറുല്‍ അസദ് ഇറാനെ അനുവദിച്ചാല്‍ അത് അദ്ദേഹത്തിന്റെ അന്ത്യത്തിനായിരിക്കുമെന്നും സ്റ്റീനിറ്റ്‌സ് അറിയിച്ചു.
സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ സൈന്യത്തിന് ഇറാന്‍ പിന്തുണ നല്‍കുന്ന, മേഖലയിലെ പ്രധാന ആണവ ശക്തിയായ ഇറാനെ മേഖലയിലെ ഏറ്റവം വലിയ ശത്രുവായാണ് ഇസ്രായേല്‍ കണക്കാക്കുന്നത്. കഴിഞ്ഞ മാസം സിറിയയിലെ സൈനിക താവളത്തിനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനികരടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top